ഡ്രൈഡേയില്‍ അനധികൃത മദ്യവില്‍പ്പന: വണ്ടിപ്പെരിയാറില്‍ വ്യാപാരി അറസ്റ്റില്‍
ഡ്രൈഡേയില്‍ അനധികൃത മദ്യവില്‍പ്പന: വണ്ടിപ്പെരിയാറില്‍ വ്യാപാരി അറസ്റ്റില്‍

ഇടുക്കി: ഡ്രൈഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയയാളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടി. വണ്ടിപ്പെരിയാര്‍ ചുരക്കുളം ആശുപത്രിക്കുസമീപം കട നടത്തുന്ന കണ്ണന്‍(71) ആണ് പിടിയിലായത്. 13 ലിറ്റര്‍ വിദേശമദ്യവും മദ്യംവിറ്റ് സമ്പാദിച്ച 650 രൂപയും പിടിച്ചെടുത്തു. ഡ്രൈഡേയില്‍ മദ്യം വില്‍ക്കുന്നതായി പരാതി ലഭിച്ചിരുന്നു. രാവിലെ ഇവിടെ എത്തുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണന്റെ കടയിലെത്തി മദ്യപിക്കുന്നതായി വിവരം ലഭിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാം കെ എസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ ഡി, പ്രിവന്റ്റ്റീവ് ഓഫീസര്‍ അരുണ്‍ പി കൃഷ്ണന്‍, സിഇഒമാരായ ഗൂഗിള്‍ കൃഷ്ണന്‍, അസീം, അര്‍ഷാന എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






