അടിമാലി ബസ് സ്റ്റാൻഡിൽ കുഴികൾ: യാത്രാദുരിതം
അടിമാലി ബസ് സ്റ്റാൻഡിൽ കുഴികൾ: യാത്രാദുരിതം

ഇടുക്കി: അടിമാലി ബസ് സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള കുഴികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും വന്നുപോകുന്ന ഇടമാണ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ്. വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളുമടക്കം ആയിരക്കണക്കിനാളുകള്‍ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറയുന്ന സ്ഥിതിയുമുണ്ട്. വാഹനങ്ങള്‍ കുഴികളില്‍ ചാടുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നത് വാക്ക് തര്‍ക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. മഴക്കാലമായതോടെ ദിവസം കഴിയുന്തോറും കുഴികളുടെ വിസ്തൃതിയും ആഴവും വര്‍ധിക്കുന്നു കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്ത് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
What's Your Reaction?






