കെവിവിഇഎസ് വ്യാപാരോത്സവ്: ചെറുതോണിയില്‍ സമ്മാനക്കൂപ്പണ്‍ വില്‍പ്പന തുടങ്ങി
കെവിവിഇഎസ് വ്യാപാരോത്സവ്: ചെറുതോണിയില്‍ സമ്മാനക്കൂപ്പണ്‍ വില്‍പ്പന തുടങ്ങി
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരോത്സവിന്റെ സമ്മാന കൂപ്പണ്‍ വില്‍പ്പന ചെറുതോണിയില്‍ ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം ഉദ്ഘാടനംചെയ്തു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വ്യാപനത്തോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയില്‍ ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് മാര്‍ച്ച് 31 വരെ വ്യാപാരോത്സവ് സംഘടിപ്പിക്കുന്നത്. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണ്‍ സൗജന്യമാണ്. നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം ഇന്നോവ കാര്‍, രണ്ടാം സമ്മാനം അഞ്ച് മാരുതി ഓള്‍ട്ടോ കാറുകള്‍ കൂടാതെ നറുക്കെടുപ്പിലൂടെ മറ്റ് നിരവധി സമ്മാനങ്ങളും വിതരണം ചെയ്യും. ചടങ്ങില്‍ അസോസിയേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, ട്രഷറര്‍ പ്രേംകുമാര്‍, ആന്‍സണ്‍ കുഴിക്കാട്ട്, രഞ്ജിത്ത് പി ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?