ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ അമ്പലക്കവല യൂണിറ്റ് സമ്മേളനം ചേര്‍ന്നു
ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ അമ്പലക്കവല യൂണിറ്റ് സമ്മേളനം ചേര്‍ന്നു

ഇടുക്കി: ഹെഡ് ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ അമ്പലക്കവല യൂണിറ്റ് സമ്മേളനം അപ്കോസ് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. കെ ആര്‍ സന്തോഷ് അധ്യക്ഷനായി. ഒ എം സനീഷ് അനുശോചന പ്രമേയവും കെ പി പ്രദീപ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കണ്‍വീനര്‍ കെ ജെ സജു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കെ ജെ സജുവിനെ കണ്‍വീനറായും ഒ എം സനീഷിനെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു. നേതാക്കളായ ടോമി ജോര്‍ജ്, സി ആര്‍ മുരളി, വി സി സിബി, എം ആര്‍ റെജി, കെ ആര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






