അണക്കരയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
അണക്കരയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: റിലൈന്റ് ക്രഡിറ്റ്‌സ് അണക്കര ശാഖയും ലിറ്റി ഒപ്റ്റിക്കല്‍സും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ അണക്കരയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. റിലൈന്റ് ക്രഡിറ്റ്സ് ശാഖ മാനേജര്‍ സാബു വയലില്‍ അധ്യക്ഷനായി. നിരവധിപേര്‍ പരിശോധനയ്ക്ക് വിധേയരായി. ആവശ്യമുള്ളവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും മരുന്നുകളും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആശാമോള്‍ കെ എ, സിനു കുര്യന്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് കെ കെ, ഡബ്ബിന്‍ ബിജു, നിവേദ എ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

