തൂക്കുപാലത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചതിലുണ്ടായ മനോവിഷമമെന്ന് ആക്ഷേപം: സിഐടിയു പ്രതിഷേധിച്ചു
തൂക്കുപാലത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചതിലുണ്ടായ മനോവിഷമമെന്ന് ആക്ഷേപം: സിഐടിയു പ്രതിഷേധിച്ചു

ഇടുക്കി: തൂക്കുപാലത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവനൊടുക്കിയത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമം മൂലമെന്ന് ആക്ഷേപം. തൂക്കുപാലം കല്ലുമ്മേക്കല്ല് സ്വദേശി സോണി ജോസഫാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധിച്ചു. സോണി തൂക്കുപാലത്ത് വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഡ്രൈവറാണ്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സോണി ഫിഷറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി കഴിഞ്ഞദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ സോണിയെ മര്‍ദിച്ചതായാണ് ആക്ഷേപം. ഇതിലുണ്ടായ മനോവിഷമത്തില്‍ ഡ്രൈവര്‍ ജീവനൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. നെടുങ്കണ്ടം പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. കടയിലെ ജീവനക്കാരില്‍നിന്ന് പൊലീസ് മൊഴിയെടുക്കും. സോണിയുടെ സംസ്‌കാരം നടത്തി.
What's Your Reaction?






