വെള്ളരിപ്രാവിന്റെ ചങ്ങാതി: 2 വര്‍ഷമായി പ്രാവുകള്‍ക്ക് മുടങ്ങാതെ തീറ്റ നല്‍കി മാട്ടുക്കട്ടയിലെ വ്യാപാരി സുരേഷ്
വെള്ളരിപ്രാവിന്റെ ചങ്ങാതി: 2 വര്‍ഷമായി പ്രാവുകള്‍ക്ക് മുടങ്ങാതെ തീറ്റ നല്‍കി മാട്ടുക്കട്ടയിലെ വ്യാപാരി സുരേഷ്

ഇടുക്കി: മാട്ടുക്കട്ടയിലെ പ്രാവുകള്‍ക്ക് 2 വര്‍ഷമായി സുരേഷിനെയും അദ്ദേഹത്തിന്റെ റേഷന്‍കടയും സുപരിചിതമാണ്. കൃത്യം രാവിലെ 9നും വൈകിട്ട് 4നും സുരേഷ് അരിയും ഗോതമ്പുമായി എത്തും. ചപ്പാത്ത് നടക്കാവില്‍ സുരേഷ് മാട്ടുക്കട്ടയില്‍ റേഷന്‍കട ആരംഭിച്ചപ്പോള്‍ മുതല്‍ ഇത് പതിവാണ്. ഒന്നും രണ്ടുമല്ല 150ലേറെ പ്രാവുകളാണ് സുരേഷിന്റെ കൂട്ടുകാര്‍. കട തുറക്കാന്‍ തങ്ങളുടെ അന്നദാതാവ് എത്തുന്നതും കാത്ത് പ്രാവുകള്‍ റേഷന്‍ കടയുടെ പരിസരങ്ങളില്‍ നിലയുറക്കും. ചിലര്‍ അദ്ദേഹം ബസ് ഇറങ്ങുമ്പോള്‍ ഒപ്പം കൂടും. കട തുറന്ന് കടയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഇവയ്ക്ക് തീറ്റയുമായിറങ്ങും. പ്രാവുകളുടെ ആവശ്യം അനുസരിച്ച് മതിയാകുംവരെ തീറ്റ നല്‍കുമെന്നതും പ്രത്യേകതയാണ്. അവധി ദിവസങ്ങളില്‍ റേഷന്‍കടയുടെ എതിര്‍വശത്തുള്ള ചായക്കടയില്‍ സുരേഷ് പ്രാവുകള്‍ക്കായി തീറ്റ ഏല്‍പ്പിക്കും. പ്രാവുകള്‍ക്കുപുറമേ തെരുവുനായകള്‍ക്കും സുരേഷ് ആഹാരം നല്‍കാറുണ്ട്. ഇത് റേഷന്‍കടയിലും പരിസരങ്ങളിലുമെത്തുന്നവരുടെ മനസിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്.
What's Your Reaction?






