വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 22 മുതല്‍
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 22 മുതല്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് യോഗം ചേര്‍ന്നു. പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം സൂപ്രണ്ട് ശ്രീജിത്ത് വര്‍മ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് കെ കെ രാജു അധ്യക്ഷനായി. 22 മുതല്‍ 26 വരെയാണ് ശിവരാത്രി മഹോത്സവം നടക്കുന്നത്. 22ന് കരടിക്കുഴി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് പറയെടുപ്പ് ആരംഭിച്ച് മണിക്കല്‍മൊട്ട, കരടിക്കുഴി ഗേറ്റ്, മഞ്ചുമല ദേവീക്ഷേത്രം, പശുമല എന്നിവിടങ്ങളിൽ പറയെടുപ്പിനുശേഷം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 23ന് പൂണ്ടിക്കുളം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് പറയെടുപ്പ് ആരംഭിക്കും. 24ന് ചോറ്റുപാറ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് പറയെടുപ്പ് ആരംഭിക്കും. 26ന് പുലര്‍ച്ചെ 4ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, പ്രഭാതപൂജകള്‍. 6ന് ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം. രാവിലെ 8ന് അറുപത്തിരണ്ടാംമൈലില്‍ നിന്ന് ഘോഷയാത്ര. വൈകിട്ട് 6ന് ചുരക്കളം കവലയില്‍ നിന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര. രാത്രി 10ന് കൊച്ചിന്‍ ഡ്രാമ വിഷന്റെ ബാലെ മഹാ ശിവഭദ്ര.
സെക്രട്ടറി അനുമോന്‍ എ ടി, ട്രഷറര്‍ കെ ഗോപി, മാതൃസമിതി പ്രസിഡന്റ് ജയാ ജിജി, സെക്രട്ടറി ധന്യ കാര്‍ത്തികേയന്‍, ട്രഷറര്‍ സ്മിത വിനോദ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?






