വണ്ടിപ്പെരിയാറില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വണ്ടിപ്പെരിയാറില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇടുക്കി: വേനല്‍ ശക്തിപ്രാപിക്കുന്നതിനിടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ ജല അതോറിറ്റിയുടെ അനാസ്ഥയില്‍ പ്രതിദിനം പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം. പഴയ പാലത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ തകരാര്‍ പരിഹരിച്ചിട്ടില്ല. വെള്ളം ഒഴുകുന്നത് കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടാകുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രാക്ലേശം രൂക്ഷമാണ്. വണ്ടിപ്പെരിയാര്‍ ചുരക്കുളം കവലയ്ക്കുസമീപം റോഡിനടിയിലൂടെ വലിച്ചിട്ടുള്ള പൈപ്പും പൊട്ടി ജലം പാഴാകുന്നു. നാട്ടുകാര്‍ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമില്ല.
വേനലിന്റെ ആരംഭത്തില്‍തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. പലസ്ഥലങ്ങളിലെയും ജലസ്രോതസുകള്‍ വറ്റിത്തുടങ്ങി. ഇതിനിടെയാണ് ജല അതോറിറ്റി അനാസ്ഥ കാട്ടുന്നത്.
What's Your Reaction?






