പുളിയന്‍മല ഹില്‍ടോപ്പില്‍ ലോറി വഴിയില്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു
പുളിയന്‍മല ഹില്‍ടോപ്പില്‍ ലോറി വഴിയില്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു

ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ സിമന്റ് കയറ്റിവന്ന ടോറസ് ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച വൈകിട്ട് പുളിയന്‍മല ഹില്‍ടോപ്പിലെ വളവിലാണ് വാഹനം കുടുങ്ങിയത്. ഇതോടെ ഏറെനേരം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഇറക്കത്തില്‍ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് കാരണം. എന്നാല്‍ ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വാഹനം റോഡരികിലായി നിര്‍ത്തുകയായിരുന്നു. വളവിലെ വീതിക്കുറവാണ് ഗതാഗതം ഭാഗികമായി തടസപ്പെടാന്‍ കാരണം. തുടര്‍ന്ന്, ഡ്രൈവറും ജീവനക്കാരനും ചേര്‍ന്ന് മറ്റ് വാഹനങ്ങള്‍ കടത്തിവിട്ടു.
പുളിയന്‍മല- പാറക്കടവ് റൂട്ടിലെ വളവുകളില്‍ ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുടുങ്ങുന്നതും അപകടത്തില്‍പെടുന്നതും പതിവാണ്. ലോഡ് കയറ്റിവരുന്ന വാഹനങ്ങളാണ് ഏറെയും. പാതയുടെ അശാസ്ത്രീയമായ നിര്‍മാണമാണ് ഡ്രൈവര്‍മാരെ വലയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങുന്നവയില്‍ ഏറെയും
What's Your Reaction?






