കെപിഎംഎസ് ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ 

കെപിഎംഎസ് ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ 

Oct 6, 2024 - 19:50
Oct 6, 2024 - 20:15
 0
കെപിഎംഎസ് ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ 
This is the title of the web page
ഇടുക്കി: കെപിഎംഎസ് ജില്ലാ നേതൃയോഗം കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ മേല്‍ത്തട്ട് പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കികൊണ്ടുള്ള സുപ്രീംകോടതി വിധി രാജ്യത്തെ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും, നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെപിഎംഎസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംഘടനയെ സമരസജ്ജമാക്കുവാനും, നയപരിപാടികള്‍ വിശദീകരിക്കുന്നതിനുമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേതൃസംഗമങ്ങള്‍ ചേരുന്നതിന്റെ ഭാഗമായാണ് കട്ടപ്പനയിലും യോഗം ചേര്‍ന്നത്. സംഘടനാ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി വി ബാബു അധ്യക്ഷനയി. സെക്രട്ടറിയേറ്റംഗം സാബു കൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ രാജന്‍, സുനീഷ് കുഴിമറ്റം, ശിവന്‍ കോഴിക്കമാലി, കെ ടി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി പേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow