റവന്യൂ വകുപ്പ് സീല്‍ ചെയ്ത പൂപ്പാറയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച് വ്യാപാരികള്‍
റവന്യൂ വകുപ്പ് സീല്‍ ചെയ്ത പൂപ്പാറയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച് വ്യാപാരികള്‍

ഇടുക്കി: റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്ത പൂപ്പാറയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച് വ്യാപാരികള്‍. രണ്ട് വ്യാപാരസ്ഥാപനങ്ങളാണ് ശനിയാഴ്ച വൈകിട്ട് 6ന് തുറക്കാന്‍ ശ്രമിച്ചത്. റവന്യൂ പൊലീസ് സ്ഥലത്തെത്തി സ്ഥാപനങ്ങള്‍ വീണ്ടും പൂട്ടി സീല്‍ ചെയ്തു. സീല്‍ ചെയ്ത കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരി 2ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച 56 കെട്ടിടങ്ങള്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുവാനും കോടതി ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി അനുമതിയുണ്ടെന്ന നിലപാടിലാണ് വ്യാപാരികള്‍.
What's Your Reaction?






