മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ ദേശീയപാതയിലേക്ക് പതിച്ചു: അപകടം ഒഴിവായി
മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ ദേശീയപാതയിലേക്ക് പതിച്ചു: അപകടം ഒഴിവായി

ഇടുക്കി: പീരുമേട് മത്തായികൊക്കയിലെ മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ ദേശീയപാതയിലേക്ക് പതിച്ചു. വാഹനങ്ങള്‍ കടന്നുപോയിക്കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് കല്ലുകള്‍ റോഡിലേക്ക് വീണത്. ഇതോടെ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. മണ്ഡലകാലത്ത് ദേശീയപാതയില്‍ വന്‍തിരക്കാണ്. വാഹനങ്ങള്‍ കടന്നുപോയശേഷമാണ് പാറക്കല്ലുകള്‍ വീണത്. പൊലീസ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പാറകള്‍ നീക്കി. രണ്ടുദിവസമായി കനത്ത മഴ തുടരുന്നതിനാല്‍ വീണ്ടും പാറകള്‍ വീഴുമോയെന്ന ആശങ്കയുമുണ്ട്
What's Your Reaction?






