കട്ടപ്പന രാമായണ സമിതി രാമായണ മാസാചരണം സമാപിച്ചു
കട്ടപ്പന രാമായണ സമിതി രാമായണ മാസാചരണം സമാപിച്ചു

ഇടുക്കി: കട്ടപ്പന രാമായണ സമിതി നടത്തിവന്നിരുന്ന രാമായണ മാസാചരണം സമാപിച്ചു. പാറക്കടവില്‍ മുല്ലക്കല്‍ ശശികുമാറിന്റെ ഭവനത്തില്‍ നടന്ന പരിപാടിയില്‍ അമൃതാനന്ദമയി മഠം ജില്ലാ മഠാധിപതി ഞ്ജാനാമൃതാനന്ദപുരി സന്ദേശം നല്‍കി. മലനാട് എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ വിധു എ.സോമന്‍, എന്‍എസ്എസ് കട്ടപ്പന കരയോഗം പ്രസിഡന്റ കെ. വി. വിശ്വനാഥന്‍, അഖില കേരള വിശ്വകര്‍മ മഹാസഭ കട്ടപ്പന ശാഖാ ട്രഷറര്‍ മോഹനന്‍, ഗണക മഹാസഭാ ഇടുക്കി താലൂക്ക് യൂണിയന്‍ പ്രസിഡന്റ സുഭാഷ് കെ വി എന്നിവര്‍ സംസാരിച്ചു. സാബു, ടി എസ് മധു, ടി ആര്‍ ബിജു, കെ.പി. ജിലു, എ.എസ്. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






