ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ക്രമരഹിതമാക്കല്‍ പൂര്‍ത്തിയായി
ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ക്രമരഹിതമാക്കല്‍ പൂര്‍ത്തിയായി
ഇടുക്കി: ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ ക്രമരഹിതമാക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. വിവിധ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് റിസര്‍വ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് ക്രമരഹിതമാക്കിയത്. കലക്ടറേറ്റില്‍ നടന്ന ക്രമരഹിതമാക്കല്‍ പ്രക്രിയയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ഷീബ ജോര്‍ജ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ വികാസ,് സിതാറാംജി ഭാലെ, സ്ഥാനാര്‍ഥി പ്രതിനിധി എന്നിവര്‍ പങ്കെടുത്തു. ദേവികുളം -195 , ഉടുമ്പന്‍ചോല -193 ,തൊടുപുഴ -216 ,ഇടുക്കി- 196 , പീരുമേട്- 203 എന്നിങ്ങനെ ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലായി ആകെ 1003 തിരഞ്ഞെടുപ്പ് ബൂത്തുകളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസര്‍വ് ചെയ്തിട്ടുണ്ട്.
What's Your Reaction?

