എന്‍ഡിഎ കട്ടപ്പന മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
എന്‍ഡിഎ കട്ടപ്പന മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇടുക്കി: എന്‍ഡിഎ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍ നിര്‍വഹിച്ചു. ആളുകളെ സംഘടിപ്പിക്കുന്നതിനും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പി എന്‍ പ്രസാദ് അധ്യക്ഷത വാഹിച്ചു.ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ എന്‍ പ്രകാശ്, സംസ്ഥാന കൗണ്‍സില്‍ കെ എന്‍ ഷാജി, തങ്കച്ചന്‍ പുരയിടം, ടി സി ദേവസ്യ, ജോസ് വേഴപറമ്പില്‍ ,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കെ കെ, ജിമ്മിച്ചന്‍, എം എന്‍ മോഹന്‍ദാസ് ഏരിയ പ്രസിഡന്റുമാരായ രാജേന്ദ്രന്‍ സി,എന്‍ രാജപ്പന്‍, സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






