മറയൂരില്‍ വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ് 3 പേര്‍ക്ക് ഗുരുതര പരിക്ക്
മറയൂരില്‍ വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ് 3 പേര്‍ക്ക് ഗുരുതര പരിക്ക്
ഇടുക്കി: മറയൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കടയ്ക്കലില്‍നിന്ന് മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മറയൂര്‍ മൂന്നാര്‍ റോഡില്‍ പുളിക്കരവയലില്‍ വച്ച് വാഹനം പാതയോരത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ മറയൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് വിധേയരാക്കി. തുടര്‍ന്ന് വിദഗ്ത ചികിത്സക്കായി മറ്റാശുപത്രികളിലേക്ക് മാറ്റി. വാഹനത്തില്‍ 16 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മറ്റ് വാഹനയാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.
What's Your Reaction?

