രാജകുമാരി കെഎസ്ഇബി ഓഫീസിന് തറ കല്ലിട്ടിട്ട് 4 വര്‍ഷം: കോണ്‍ഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചു
രാജകുമാരി കെഎസ്ഇബി ഓഫീസിന് തറ കല്ലിട്ടിട്ട് 4 വര്‍ഷം: കോണ്‍ഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചു

ഇടുക്കി: രാജകുമാരി കെഎസ്ഇബി ഓഫീസിന്റെ നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി തറക്കല്ലില്‍ റീത്ത് സമര്‍പ്പിച്ചു. രാജകുമാരി ദൈവമാത പള്ളിക്ക് സമീപം രാജകുമാരി പഞ്ചായത്ത് വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്ത് 2021 ഫെബ്രുവരിയിലാണ് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പുതിയ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് തറക്കല്ലിട്ടത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷയായിരുന്നു അധികൃതര്‍ക്ക്. ഭൂമി വിട്ടുനല്‍കുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്റെ ഭൂമി മറ്റൊരു വകുപ്പിന് വിട്ടുനല്‍കുന്നതില്‍ നിയമ തടസം ഉണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഇതോടെ കെഎസ്ഇബി ഓഫീസ് നിര്‍മാണം പ്രതിസന്ധിയിലായി. പഞ്ചായത്തും, വൈദ്യുതി വകുപ്പും നാട്ടുകാരെ പറഞ്ഞു പറ്റിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ബോസ് പുത്തയത്ത്, ജോസ് കണ്ടത്തിന്‍കര, സുനില്‍ വാരിക്കാട്ട്, ജിഷ ജോര്‍ജ്, അമല്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






