മലയോര ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു
മലയോര ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

ഇടുക്കി: മലയോര ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു. കട്ടപ്പന മുട്ടത്തുകുന്നേല്‍ സജി(55) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഇരുപതേക്കര്‍ പ്ലാമൂട്ടിലാണ് അപകടം. സജിയെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സജിയെ നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 3.30 ഓടെ മരിച്ചു. ഇടിച്ചത് ഓട്ടോറിക്ഷയാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
What's Your Reaction?






