ജീപ്പ് ഓടിച്ചുകയറ്റി പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം
ജീപ്പ് ഓടിച്ചുകയറ്റി പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം

ഇടുക്കി: മൂന്നാര്‍ ചൊക്കനാട്ടില്‍ ജീപ്പ് അടുപ്പിച്ച് കാട്ടാന പടയപ്പയെ പ്രകോപിപ്പിക്കാന്‍ വാഹനയാത്രികരുടെ ശ്രമം. ജീപ്പിലെത്തിയവര്‍ ആനയുടെ അടുത്തേയ്ക്ക് പലതവണ ജീപ്പ് ഓടിച്ചുകയറ്റി. പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും പടയപ്പ ഒഴിഞ്ഞുമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയാണ് ഒരുസംഘമാളുകള്‍ ജീപ്പില്‍ പടയപ്പയുടെ അടുത്തെത്തിയത്. തോട്ടം മേഖലയിലെത്തിയ കാട്ടാന, ഉത്സാവാഘോഷത്തിന്റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴ ഭക്ഷിക്കുകയായിരുന്നു. ഇതുവഴിയെത്തി ജീപ്പ് യാത്രികര്‍ പടയപ്പയുടെ അടുത്തേയ്ക്ക് വളരവേഗത്തില്‍ വാഹനം ഓടിച്ചു കയറ്റി. പലതവണ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ജീപ്പ് യാത്രികരുമായി വാക്കുതര്‍ക്കവുമുണ്ടായി. തുടര്‍ന്ന് ഇവരെ പ്രദേശത്തുനിന്ന് മടക്കിയയ്ക്കുകയായിരുന്നു.
What's Your Reaction?






