സന്നിധാനത്തുനിന്ന് പിടികൂടിയത് 59 പാമ്പുകളെ
സന്നിധാനത്തുനിന്ന് പിടികൂടിയത് 59 പാമ്പുകളെ

ഇടുക്കി:ശബരിമല തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്തുനിന്ന് 59 പാമ്പുകളെ വനപാലകര്‍ പിടികൂടി. മണ്ഡലകാലം ആരംഭിച്ചശേഷം 16 ദിവസത്തിനിടെയാണ് സ്‌നേക്ക് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പാമ്പുകളെ പിടികൂടിയത്. ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പാന്‍ എലിഫന്റ് സ്‌ക്വാഡ്, സ്നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. മണ്ഡലകാലത്തിന് മുമ്പ് സന്നിധാനത്തുനിന്ന് 88 കാട്ടുപന്നികളെയും പിടികൂടി വനത്തിലേക്ക് മാറ്റിയിരുന്നു. വലിയ കൂടുകള്‍ ഉപയോഗിച്ചാണ് പന്നികളെ പന്നികളെ ഉള്‍ക്കാടുകളില്‍തുറന്നുവിട്ടത്. എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകള്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പട്രോളിങ്ങും നടത്തുന്നുണ്ട്.
What's Your Reaction?






