റവന്യു ജില്ലാ കലോത്സവം ചൊവ്വാഴ്ച മുതല്‍: ചിലങ്കകെട്ടും കട്ടപ്പന
റവന്യു ജില്ലാ കലോത്സവം ചൊവ്വാഴ്ച മുതല്‍: ചിലങ്കകെട്ടും കട്ടപ്പന

കട്ടപ്പന: റവന്യു ജില്ലാ കലോത്സവം 5, 6, 7, 8 തീയതികളില്‍ കട്ടപ്പന സെന്റ ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന വേദിയായി കലോത്സവം നടക്കും. 7 ഉപജില്ലകളില്‍ നിന്നായി 4000ലേറെ പ്രതിഭകള്‍ മത്സരിക്കും. സെന്റ് ജോര്‍ജ് സ്‌കൂളിന് പുറമേ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാള്‍, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സിഎസ്‌ഐ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ക്രമീകരിക്കുന്ന 10 വേദികളിലാണ് മത്സരം. അഞ്ചിന് രാവിലെ 10ന് ടൗണ്‍ ചുറ്റി വിളംബര ഘോഷയാത്രയും ആറിന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനവും നടക്കും. 2000 ചതുരശ്ര അടി വലുപ്പമുള്ള ഭക്ഷണശാല സജ്ജമാക്കും.
What's Your Reaction?






