മാട്ടുക്കട്ട ആപ്‌കോസ് തെരഞ്ഞെടുപ്പ് ജനുവരി 16ന്
മാട്ടുക്കട്ട ആപ്‌കോസ് തെരഞ്ഞെടുപ്പ് ജനുവരി 16ന്

ഇടുക്കി: മാട്ടുക്കട്ട ക്ഷീരോല്‍പാദക സംഘം തെരഞ്ഞെടുപ്പ് ജനുവരി 16ന് നടക്കും. 18 പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഏഴുമാസമായി ഭരണസമിതി കാര്യക്ഷമമല്ലാത്തതിനാല്‍ ആപ്‌കോസിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അഴിമതി ആരോപണമുയര്‍ന്നതോടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വിവിധ ക്ഷീര കര്‍ഷക സംഘടനാ പ്രതിനിധികളും മത്സരിക്കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. പുതിയ ഭരണസമിതി വരുന്നതോടെ സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
What's Your Reaction?






