സ്വകാര്യവ്യക്തി കൈയേറിയ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ സ്ഥലം അളന്നുതിട്ടപ്പെടുത്തി
സ്വകാര്യവ്യക്തി കൈയേറിയ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ സ്ഥലം അളന്നുതിട്ടപ്പെടുത്തി

ഇടുക്കി: സ്വകാര്യവ്യക്തി കൈയേറിയ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ സ്ഥലം കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അളന്നുതിട്ടപ്പെടുത്തി. പഞ്ചായത്തിന്റെ 75സെന്റ് സ്ഥലത്തെ എകദേശം 4സെന്റ് സ്ഥലമാണ് സ്വകാര്യവ്യക്തി കൈയേറിയത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈവശമുള്ള ഭൂമിയാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച് അനുകൂലമായി വിധി നേടാന്‍ ശ്രമിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി കമ്മിറ്റി കൂടി ജില്ലാ കലക്ടറുടെ അനുമതിയോടെ സ്ഥലം അളന്നുതിട്ടപ്പെടുത്തുകയും സ്വകാര്യവ്യക്തി സ്ഥലം കൈയേറിയതായി കണ്ടെത്തുകയും ചെയ്‌തെന്ന് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു. പഞ്ചായത്തിന്റെ മറ്റ് മേഖലകളിലും കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ എല്‍ സതീശന്‍, പഞ്ചായത്തംഗം സോണിയ ജെറി, സര്‍വേയര്‍ അനില്‍ ഡി നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തിയത്.
What's Your Reaction?






