നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍: കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണവിപണി തുറന്നു
നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍: കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണവിപണി തുറന്നു

ഇടുക്കി: നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണവിപണി കുന്തളംപാറ റോഡിലെ സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡംഗം കെ എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. അരി, പഞ്ചസാര, പയര്‍, കടല, ഉഴുന്ന് തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭ്യമാണ്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ജോസ് എട്ടിയില്‍, കെ എ സെബാസ്റ്റ്യന്‍, എല്‍സമ്മ മാത്യു, അതുല്യ ഗോപേഷ്, സാറാമ്മ ടി എം, ഷിജോ എബ്രഹാം, റെജി എബ്രഹാം, സെക്രട്ടറി റെജി എബ്രഹാം, സിജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






