കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനയാക്രമണം തുടര്‍ക്കഥയാകുന്നു

കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനയാക്രമണം തുടര്‍ക്കഥയാകുന്നു

Sep 9, 2024 - 22:44
 0
കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനയാക്രമണം തുടര്‍ക്കഥയാകുന്നു
This is the title of the web page

ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ മേഖലയില്‍ കാട്ടാന ആക്രമണം തുടരുന്നു. പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന പള്ളത്ത് സെബാസ്റ്റ്യന്റെ ഇരുചക്രവാഹനം തകര്‍ത്തു. ഞായറാഴ്ച വിഷയത്തില്‍ വനപാലകരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്നതോടെ ഭയത്തിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ കുറേ നാളുകളായി കാന്തല്ലൂര്‍ മേഖലയില്‍ സംഭവിക്കുന്ന കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ വനംവകുപ്പ് ഇടപെടുന്നില്ലായെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടാനയിറങ്ങിയ വിവരം വനപാലകരെ അറിയിച്ചാല്‍ പലപ്പോഴും എത്താറില്ലെന്നും ഇടപെടല്‍ നടത്തുന്നില്ലായെന്നുമാണ് ഉയരുന്ന ആക്ഷേപം.

What's Your Reaction?

like

dislike

love

funny

angry

sad

wow