രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര മഹോത്സവം
രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര മഹോത്സവം

ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര മഹോത്സവം നടത്തി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ എസ്എന്‍ഡിപി യോഗം രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍ ദീപം തെളിയിച്ചു. ക്ഷേത്രം മേല്‍ശാന്തി പുരുഷോത്തമന്‍, സതീഷ് ശാന്തി, മോഹനന്‍ ശാന്തി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കെ ഡി രമേശ്, കെ എസ് ലതീഷ് കുമാര്‍, ഐബി പ്രഭാകരന്‍, ബി സാബു, വി എസ് ബിജു, കെ പി സജീവ്, ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, വനിതാസംഘം ഭാരവാഹികള്‍, കുടുംബയുണിറ്റ് ഭാരവാഹികള്‍, ബാലജനയോഗം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






