ജില്ലയിലെ വഴിയോര കച്ചവടം നിയന്ത്രിക്കണം: കെവിവിഇഎസ്
ജില്ലയിലെ വഴിയോര കച്ചവടം നിയന്ത്രിക്കണം: കെവിവിഇഎസ്

ഇടുക്കി : ജില്ലയിലെ ടൂറിസം മേഖലകളിലടക്കം വഴിയോര കച്ചവടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നടപടി വേണമെന്ന് ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം. നിയമ വിരുദ്ധമായി വഴിയോര കച്ചവടങ്ങള്‍ പെരുകിയതോടെ വാടകയും നികുതിയും നല്‍കി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികള്‍ മുമ്പോട്ട് പോകാന്‍ ബുദ്ധിമുട്ടുകയാണെന്ന് സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ പറഞ്ഞു. വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിന് യോഗങ്ങളില്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല. നിലവിലെ സ്ഥിതിയില്‍ മുമ്പോട്ട് പോകുകയാണെങ്കില്‍ സംഘടനാ യൂണിറ്റുകളെ ഏകോപിപ്പിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു.
What's Your Reaction?






