നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേള അടിമാലിയില്‍
നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേള അടിമാലിയില്‍

ഇടുക്കി : അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടന്‍ വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേമ്പ്, മധുരക്കിഴങ്ങ്, കഞ്ഞി, മോര്, മാങ്ങാ ചമ്മന്തി തുടങ്ങിയ വിഭവങ്ങളും 10 തരം നാടന്‍ അച്ചാറുകളും പാലടയും സേമിയ പായസവുമെല്ലാം ഭക്ഷ്യമേളയുടെ രുചി വൈവിധ്യത്തിന് കരുത്ത് പകര്‍ന്നു. മേളയില്‍ ആയിരത്തോളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള സംഘടിപ്പിച്ചത്. ചെയര്‍മാന്‍ ആല്‍വിന്‍ കെ ജോസഫ്, പ്രിന്‍സിപ്പല്‍ സബിത മനു, ഡയറക്ടര്‍ സ്വപ്ന എം സി, സ്റ്റുഡന്റ് കോ- ഓര്‍ഡിനേറ്റര്‍ അനുമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






