കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്് ഓണം വിപണി ആരംഭിച്ചു
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്് ഓണം വിപണി ആരംഭിച്ചു

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് മുഖേന സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി നടത്തുന്ന സഹകരണ ഓണം വിപണിയാണ് വെള്ളയാംകുടിയില്‍ ആരംഭിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി, ബാങ്ക് വൈസ് പ്രസിഡന്റ് ജോയ് കുടക്കച്ചിറ, ഭരണസമിതിയംഗങ്ങളായ ജോയി ആനിത്തോട്ടം, ടി ജെ ജേക്കബ്, സിനു വാലുമ്മേല്‍, സജീന്ദ്രന്‍ പൂവാങ്കല്‍, അരുണ്‍കുമാര്‍, ശാന്തമ്മ സോമരാജന്‍,് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






