കട്ടപ്പന- സ്‌കൂള്‍ക്കവല ബൈപ്പാസ് റോഡില്‍ വാഹനാപകടം
കട്ടപ്പന- സ്‌കൂള്‍ക്കവല ബൈപ്പാസ് റോഡില്‍ വാഹനാപകടം

ഇടുക്കി: കട്ടപ്പന- സ്‌കൂള്‍ക്കവല ബൈപ്പാസ് റോഡില്‍ വാഹനാപകടം. സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന നെടുങ്കണ്ടം സ്വദേശിയുടെയും തൊടുപുഴ സ്വദേശിയുടെയും കാറിലേക്ക് ഇരുപതേക്കര്‍ സ്വദേശി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡിലെ വളവില്‍ നിയന്ത്രണം നഷ്ടമായി അപകടം ഉണ്ടായതാണെന്നാണ് കരുതുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






