രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി പ്രവര്‍ത്തനമാരംഭിച്ചു
രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ഓണം വിപണി പ്രവര്‍ത്തനമാരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു ഉദ്ഘാടനം ചെയ്തു. ഓണകാലത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനും പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യുമര്‍ ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സഹകരണ ഓണം വിപണി. പതിമൂന്ന് ഇനം സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി ലഭിക്കും. ഈ മാസം 14 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ബാങ്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് അരീപ്ലാക്കലിന്റെ നേതൃത്വത്തില്‍ നടന്ന വിപണന യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലില്ലി തോമസ്, വര്‍ക്കി മീന്‍പള്ളിയില്‍, അബി കൂരാപിള്ളിയില്‍, ഷിന്റോ പാറയില്‍, സെക്രട്ടറി അമ്പിളി ജോര്‍ജ്, ജീവനക്കാര്‍ ,സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






