മാങ്കുളം പന്നിപ്പാറയില്‍ സാമൂഹികവിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി

മാങ്കുളം പന്നിപ്പാറയില്‍ സാമൂഹികവിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി

Jan 21, 2025 - 20:10
 0
മാങ്കുളം പന്നിപ്പാറയില്‍ സാമൂഹികവിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി
This is the title of the web page

ഇടുക്കി: മാങ്കുളം പാമ്പുംകയം പന്നിപ്പാറയില്‍ സാമൂഹികവിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി. കളത്തില്‍പറമ്പില്‍ അഭിലാഷ്, കുന്നേല്‍ സെലിന്‍ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ കുരുമുളക് ചെടികളാണ് നശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി മേഖലയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കി. കുറച്ചുനാളുകള്‍ക്ക് മുമ്പ് അഭിലാഷിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള ഒരുകുരുമുളക് ചെടി വെട്ടിനശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അഭിലാഷ് ഇത് കാര്യമായി എടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒന്നിലേറെ കുരുമുളക് ചെടികള്‍ സമാനരീതിയില്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്. ആയുധം ഉപയോഗിച്ച് കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അഭിലാഷ് പറഞ്ഞു. കൃഷിയിടത്തില്‍ ആള്‍താമസമില്ലാത്തും അതിക്രമം നടത്തുന്നയാള്‍ക്ക് സഹായകരമാകുന്നു. കായ്ഫലമുള്ള കുരുമുളക് ചെടികളാണ് വെട്ടിനശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചെടികള്‍ ഉണങ്ങി നശിച്ചതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട് .ഇനിയും സമാന രീതിയില്‍ അതിക്രമം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.  സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow