കട്ടപ്പനയിലെ മാലിന്യം തള്ളലിനെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി നഗരസഭ

കട്ടപ്പനയിലെ മാലിന്യം തള്ളലിനെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി നഗരസഭ

Jul 15, 2024 - 21:26
 0
കട്ടപ്പനയിലെ മാലിന്യം തള്ളലിനെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി നഗരസഭ
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യം തളളലിനെതിരെ കര്‍ശന നടപടിയെടുക്കന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ പരിപാടി  നടന്ന ഓഡിറ്റോറിയത്തിന്റെ ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കും. മാലിന്യ തള്ളലിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനമായി. ജൂലൈ എട്ടാം തീയതിയാണ് കട്ടപ്പനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറിന്റെ സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ പള്ളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡരുകിലെ ഹൗസിംഗ് ബോര്‍ഡ് വക സ്ഥലത്തും മാലിന്യം തള്ളിയിരുന്നു. 100 പേര്‍ക്ക് മുകളിലുള്ള വിവാഹ സല്‍ക്കാരം നടത്തുമ്പോള്‍ ഓഡിറ്റോറിയം ഉടമയും വിവാഹ നടത്തിപ്പുകാരും നഗര സഭയില്‍ അറിക്കണമെന്നാണ് പുതിയ നിയമം. എന്നാല്‍ നിയമം തെറ്റിച്ചാണ് പല ചടങ്ങുകളും നടക്കുന്നത്. മലിന്യം തള്ളിയ കേസില്‍ ഓഡിറ്റോറിയം ഉടമക്കും , വിവാഹം നടത്തിയ വ്യക്തിക്കും, കേറ്ററിംഗ് സ്ഥാപനത്തിനും നഗരസഭ കത്ത് നല്‍കിയതായി ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്ക് പറഞ്ഞു. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 50000 രൂപാ വരെയും ജലസ്രാതസുകളില്‍ മാലിന്യം തള്ളിയില്‍ 2 ലക്ഷം രൂപാ വരെയും പിഴ ചുമത്താന്‍ നിയമമുണ്ട്. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ വിവരങ്ങള്‍ തെളിവു സഹിതം നല്‍കിയാല്‍ പിഴ ഈടാക്കുന്നതിന്റെ 25% തുക പാരിതോഷികമായി നല്‍കുമെന്നും പേര് വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow