തൊവരയാറില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
തൊവരയാറില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഇടുക്കി:കട്ടപ്പന തൊവരയാറില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരസഭ അധ്യക്ഷ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല മദര്‍ തെരേസ സേവന അവാര്‍ഡ് ജേതാവ് ഡെറിന്‍ ആന്റണി, ജീവകാരുണ്യ പ്രവര്‍ത്തികളില്‍ മാതൃകയായി വാര്‍ഡില്‍ മദര്‍ തെരേസയായി തിരഞ്ഞെടുക്കപ്പെട്ട ജൈനി സോജന്‍ എന്നിവര്‍ക്കും അനുമോദനം നല്‍കി. മുന്‍ നഗരസഭ കൗണ്‍സിലര്‍ തോമസ് മൈക്കിള്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ബേബി നേതൃത്വം നല്‍കി. ഇന്‍ഫന്റ് ജീസസ് ഇടവക വികാരി ഫാ. ജോസഫ് കോയിക്കല്‍, എ.ഡി.എസ് പ്രസിഡന്റ് സുമ തങ്കച്ചന്‍, സെക്രട്ടറി രജി രഘുവരന്‍,സി ഡി എസ് അംഗം ഗീത ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






