സിപിഐ എം കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി

സിപിഐ എം കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി

Oct 9, 2024 - 18:50
 0
സിപിഐ എം കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ ചില ഹോട്ടലുകളിൽ നിന്ന് തുടർച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന കർശനമാക്കാത്ത നഗരസഭക്കെതിരെ സിപിഐ എം നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി. ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, ടോമി ജോർജ്, കെ പി സുമോദ്, പൊന്നമ്മ സുഗതൻ, ഫൈസൽ ജാഫർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി വി സുരേഷ്, സി ആർ മുരളി, ടിജി എം രാജു, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. കട്ടപ്പനയുടെ ഭക്ഷണ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുകയാണ് ചില ഹോട്ടലുകൾ. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നിലച്ചതോടെ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് പലയിടത്തും വിളമ്പുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ദേഹാസ്വാസ്ഥ്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് ചികിത്സതേടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ നഗരസഭയുടെ പരിശോധനകൾ പ്രഹസനമാണ്. പേരിന് മാത്രം പരിശോധന നടത്തി പൂട്ടിക്കുന്ന ഹോട്ടലുകൾ, പിഴ ഈടാക്കി തൊട്ടടുത്തദിവസം തുറക്കാൻ ഒത്താശ ചെയ്യുന്നു. നഗരത്തിലെ ആയിരക്കണക്കിന് സ്ഥാപനങ്ങളിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ചില സ്ഥാപനങ്ങളാണ് തുടർച്ചയായി വീഴ്ചവരുത്തുന്നത്. കട്ടപ്പനയുടെ ഭക്ഷണ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ നഗരസഭ ഭരണസമിതി നടപടിയെടുത്തില്ലെങ്കിൽ തുടർസമരം സംഘടിപ്പിക്കുമെന്ന് വി ആർ സജി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow