സ്ത്രീപീഡനവിരുദ്ധ ദിനാചരണം: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ബോധവല്‍കരണ സെമിനാര്‍
സ്ത്രീപീഡനവിരുദ്ധ ദിനാചരണം: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ബോധവല്‍കരണ സെമിനാര്‍

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജിലെ ഒന്നാം വര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്ത്രീപീഡനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ സെമിനാര്‍ നടന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടന്ന പരിപാടി കട്ടപ്പന വനിത പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അമ്പിളി വി. കെ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ലൈഗികാതിക്രമവും മറ്റുപീഡനങ്ങളും തടയുന്നതിന് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് മികച്ച വനിതാ സംരംഭക ജെസി തോമസിനെ ചൈതന്യ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വിഷരഹിതമായ പച്ചക്കറി ഓരോ വീട്ടിലും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത സാജന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണ എം.പി, അലന്‍ ജോഷി, മേഘ എല്‍സാ സെബാസ്റ്റ്യന്‍, അനന്തു അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






