വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നവംബര്‍ 3ന്
വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നവംബര്‍ 3ന്

ഇടുക്കി: ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റിയുടെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 3ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ കോണിമാറ ലേബര്‍ ക്ലബ്ബില്‍ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് ആയിരിക്കും അവസരം ലഭിക്കുക. ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് എല്ലാ വര്‍ഷങ്ങളിലും സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നതെന്ന് പ്രസിഡന്റ് കെ.എ. സിദിഖ് പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജ മാട്ടുകാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പിന്റെ സമാപനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി നിര്‍വഹിക്കം. വാര്‍ത്താ സമ്മേളനത്തില്‍ പീരുമേട് റീജണല്‍ കമ്മറ്റി പ്രസിഡന്റ് കെ എ സിദ്ദീഖ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി കെ രാജന്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ഷാന്‍ അരുവിപ്രാക്കല്‍ ഭാരവാഹികളായ രാജു ചെറിയാന്‍ പി. നിക്‌സണ്‍, ഷാല്‍ വെട്ടിപ്ലാക്കല്‍, എസ് ഗണേശന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
What's Your Reaction?






