വട്ടവടയിലെ കാര്‍ഷിക വിപണന സമുച്ചയം കാടുകയറി നശിക്കുന്നു
വട്ടവടയിലെ കാര്‍ഷിക വിപണന സമുച്ചയം കാടുകയറി നശിക്കുന്നു

ഇടുക്കി: വട്ടവടയില്‍ നിര്‍മിച്ചിട്ടുള്ള കേരള ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ കാര്‍ഷിക വിപണന സമുച്ചയം കാടുകയറി നശിക്കുന്നതായി പരാതി. വട്ടവടയില്‍ കര്‍ഷകര്‍ വിളയിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപണന സമുച്ചയം നിര്‍മിച്ചത്. രണ്ട് കോടിയിലധികം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കെട്ടിടം 2019ല്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിപണന കേന്ദ്രമായും പരിശീലന കേന്ദ്രമായും പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്ഘാടനത്തിനും പ്രഖ്യാപനങ്ങള്‍ക്കും കാര്‍ഷിക വിപണന സമുച്ചയം കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നശിക്കുകയാണ്. പദ്ധതി പരാജയപ്പെടാന്‍ കാരണമായി കര്‍ഷകര്‍ ചൂണ്ടികാണിക്കുന്ന പ്രധാന പോരായ്മ വട്ടവടയുടെ വിവിധ മേഖലകളില്‍ നിന്നും കര്‍ഷകര്‍ ഉത്പാദിപ്പി…
What's Your Reaction?






