കട്ടപ്പന നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
കട്ടപ്പന നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്. ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുക, അവരെ സ്വയം പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിതരണം ചെയ്തത്. ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിക്കുന്ന നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് വാഹനം ഏറ്റുവാങ്ങിയവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി,
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍ സോണിയ ജെയ്ബി, സെക്രട്ടറി അജി കെ തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ദീപാ സെബാസ്റ്റ്യന്‍,
ബിന്‍സി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






