ബൈസണ്‍വാലിയില്‍ മിനി ബസ് പാലത്തിന്റെ കൈവരികളില്‍ ഇടിച്ചു: നിരവധിപേര്‍ക്ക് പരിക്ക്
ബൈസണ്‍വാലിയില്‍ മിനി ബസ് പാലത്തിന്റെ കൈവരികളില്‍ ഇടിച്ചു: നിരവധിപേര്‍ക്ക് പരിക്ക്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം മിനി ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരികളില്‍ ഇടിച്ച് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ടത്. ടീ കമ്പനി മൃഗാശുപത്രിക്കുസമീപത്തെ വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പാതയോരത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. 14 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
What's Your Reaction?






