അടിമാലി പത്താംമൈലില്‍ ടാറിങ് യന്ത്രത്തിന് തീ പിടിച്ചു
അടിമാലി പത്താംമൈലില്‍ ടാറിങ് യന്ത്രത്തിന് തീ പിടിച്ചു

ഇടുക്കി : അടിമാലി പത്താംമൈലില്‍ ദേശിയപാത നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ടാറിങ് യന്ത്രത്തിന് തീ പിടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഓപ്പറേറ്റർ പരിക്കില്ലാതെ രക്ഷപ്പെട്ടു. തീ ആളി പടര്‍ന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് കുറച്ച് നേരം ദേശിയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?






