വൈദ്യുതി ചാര്‍ജ് വര്‍ധനവ്: കെഎസ്ഇബി ഓഫീസ് പടിക്കല്‍ ദളിത് കോണ്‍ഗ്രസ് പ്രതിഷേധം
വൈദ്യുതി ചാര്‍ജ് വര്‍ധനവ്: കെഎസ്ഇബി ഓഫീസ് പടിക്കല്‍ ദളിത് കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസ് പടിക്കല്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റവും നികുതി വര്‍ധനയും കാരണം വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ് വര്‍ധനയെന്ന് തോമസ് മൈക്കിള്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനായി യൂഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ എന്തിനാണ് റദ്ദാക്കിയതെന്ന് വ്യക്തമാക്കണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നയം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഷാജി വെള്ളംമാക്കല്‍, ബിജു പുന്നോലി, റൂബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, ഷിബു പുത്തന്‍പുരക്കല്‍, കെ സതീഷ്‌കുമാര്‍, ഷാജന്‍ എബ്രഹാം, സിജോ കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






