പാചകവാതക സബ്‌സിഡിയുടെ വിതരണം ജനുവരി മുതല്‍
പാചകവാതക സബ്‌സിഡിയുടെ വിതരണം ജനുവരി മുതല്‍

ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പാചകവാതക വിതരണ കമ്പിനികളുടെ ഉപഭോക്താക്കള്‍ക്ക് ജനുവരി മുതല്‍ സബ്‌സിഡി വിതരണം ചെയ്യും. ഗ്യാസ് മസ്റ്ററിങ് നടത്താത്തവര്‍ 30ന് മുമ്പ് ഏജന്‍സി ഓഫീസില്‍ നേരിട്ടെത്തി നടത്തേണ്ടതാണ്. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് നേരിട്ട് വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിനുള്ള സൗക്കര്യമൊരുക്കും. മസ്റ്ററിങും സേഫ്റ്റി ഇന്‍സ്‌പെക്ഷനും നടത്തിയിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്കും സ്വക്കാര്യ കമ്പിനികളുടെ ഉപഭോക്താക്കള്‍ക്കും അനുകൂല്യം ലഭിക്കുകയില്ല. എന്നാല്‍ ശബരിമല മണ്ഡലകാലവും ക്രിസ്തുമസ് പുതുവത്സരാഘോഷവും മറയാക്കി സ്വക്കാര്യ ഗ്യാസ് വിതരണക്കാര്‍ വീടുകള്‍ കടകള്‍ എന്നിവടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അംഗീകൃത ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി സ്വക്കാര്യ കമ്പിനിയുടെ സിലിണ്ടറുകള്‍ വില കുറച്ച് വിതരണം ചെയ്യുന്നതായും ഇതുമൂലം പലര്‍ക്കും സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നഷ്ടമായതായും ആരോപണം ഉയരുന്നുണ്ട്. കുറഞ്ഞ വിലയില്‍ ഗ്യാസ് ലഭിക്കുന്നുണ്ടെങ്കിലും തൂക്കത്തില്‍ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഭാരത്, ഐഒ, എച്ച്പി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകള്‍ തന്നെയാണോ വിതരണക്കാര്‍ നല്‍കുന്നതെന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണം.
What's Your Reaction?






