സമന്വയം തൊഴില്‍ രജിസ്‌ട്രേഷന്‍ 14ന് മുരിക്കാശേരിയില്‍
സമന്വയം തൊഴില്‍ രജിസ്‌ട്രേഷന്‍ 14ന് മുരിക്കാശേരിയില്‍

ഇടുക്കി: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന സമന്വയം തൊഴില്‍ രജിസ്‌ട്രേഷന്‍ പദ്ധതി 14ന് ഉച്ചകഴിഞ്ഞ് 2ന് മുരിക്കാശേരി പാവനാത്മാ കോളജില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 18മുതല്‍ 40വരെ പ്രായമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഒരു ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലും പരിശീലനവും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ താല്‍പര്യമുള്ള സര്‍ക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
What's Your Reaction?






