എകെടിഎ ശാന്തന്‍പാറ യൂണിറ്റ് സമ്മേളനം
എകെടിഎ ശാന്തന്‍പാറ യൂണിറ്റ് സമ്മേളനം

ഇടുക്കി: ഓള്‍ കേരള ടെലേഴ്‌സ് അസോസിയേഷന്‍ ശാന്തന്‍പാറ യൂണിറ്റ് സമ്മേളനം നടന്നു. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ബി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന,ജില്ലാ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു വരുന്നത്. നിത്യോപയോഗ സാധങ്ങളുടെയും തയ്യല്‍ സാമഗ്രികളുടെയും വില വര്‍ധനവും, റെഡിമെയ്ഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യല്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായിയും, തയ്യല്‍ കൂലി വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും, ഷേമ പെന്‍ഷനും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാത്തത് തയ്യല്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയെന്നും സമ്മേളനം വിലയിരുത്തി. യൂണിറ്റ് പ്രസിഡന്റ് കെ ടി ശശിയുടെ ഏരിയ സെക്രട്ടറി എ സി സോഫി,യൂണിറ്റ് സെക്രട്ടറി നിഷാമോള്‍ ബാബു, ട്രഷറര്‍ ഇ കെ അമ്പിളി, നിമിഷ മോള്‍ യൂണിറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






