കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 14,15 തീയതികളില്‍ അണക്കരയില്‍
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 14,15 തീയതികളില്‍ അണക്കരയില്‍

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 14,15 തീയതികളില്‍ അണക്കര മോണ്‍ ഫോര്‍ട്ട് സ്‌കൂളില്‍ നടക്കും. ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍ ,വണ്ടന്‍മേട്, ചക്കുപള്ളം തുടങ്ങിയ പഞ്ചായത്തുകളിലെ മത്സരങ്ങളില്‍ വിജയിക്കുന്നവരാണ് ബ്ലോക്ക് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ആലോചനയോഗത്തില്‍ പ്രസിഡന്റ് വി.പി ജോണ്‍ അഢ്യക്ഷനായി. വൈസ് പ്രസിഡന്റ് കുസുമം സതീഷ് , ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളക്കട, സാംസ്‌ക്കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. സൂര്യലാല്‍, യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ , ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






