ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം കട്ടപ്പനയില്‍
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം കട്ടപ്പനയില്‍

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം നടന്നു. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവനും ജീവിതവും രാജ്യത്തിന് സമര്‍പ്പിച്ച ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധി. രാജ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഭാവനയാണ് ഇന്ദിരാജിയുടെ അനശ്വര രക്തസാക്ഷിത്വം എന്നും, പ്രപഞ്ചവും സൂര്യചന്ദ്രന്‍മാരും ഉള്ളിടത്തോളം കാലം ഇന്ദിരാഗാന്ധിയുടെ നാമം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ അപൂര്‍വമായ നിമിഷങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രപ്രദര്‍ശനം ഫോട്ടോഗ്രഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ പ്രഥമ ഉപപ്രധാന മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജോണി കുളംപള്ളി, അഡ്വ. കെ.ജെ. ബെന്നി, തോമസ് മൈക്കിള്‍, മനോജ് മുരളി, ജോണി ചീരാംകുന്നേല്‍, ജോസ് മൂത്തനാട്ട്, ബീനാ ടോമി, ബീനാ ജോബി, ഷൈനി സണ്ണി, ഷാജി വെള്ളംമാക്കല്‍, സിബി പാറപ്പായി, പ്രശാന്ത് രാജു, പി.എസ്. മേരിദാസന്‍, കെ. എസ്. സജീവ്, മായാ ബിജു, സജിമോള്‍ ഷാജി, ലീലാമ്മ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






