കെ എം മാണി ജനമനസുകളില്‍ ജീവിക്കുന്ന നേതാവ് : മന്ത്രി റോഷി അഗസ്റ്റിന്‍
കെ എം മാണി ജനമനസുകളില്‍ ജീവിക്കുന്ന നേതാവ് : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന ഓര്‍മയായി കെ എം മാണി നിലനില്‍ക്കുന്നതിന് കാരണം അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ ഇടുക്കി നിയോജകമണ്ഡലം തല കാരുണ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ എം മാണി അവതരിപ്പിച്ച ബജറ്റുകളില്‍ കൃഷിക്കും അടിസ്ഥാന വികസനത്തിനുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. കാരുണ്യ ചികിത്സ പദ്ധതിയും കാരുണ്യ ബെനോവോലെന്റ് സ്‌കീമും സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. അദ്ദേഹം തന്റെ ജന്മദിനം അഗതിമന്ദിരങ്ങളിലും അശരണരോടൊപ്പമായിരുന്നു ആഘോഷിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മരണശേഷവും കെ എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്‌നേഹ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് മന്ത്രി കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായത്. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, പടമുഖം സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. ബ്ര. രാജു വി സി, നേതാക്കളായ ജോസ് കുഴികണ്ടം ,ടി പി മല്‍ക്ക, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, ബേബി കാഞ്ഞിരത്താംകുന്നേല്‍, ജോര്‍ജ് അമ്പഴം, ജോമോന്‍ പൊടിപാറ, റോണിയോ എബ്രഹാം, വില്‍സണ്‍, വിപിന്‍ സി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






