ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് ബേബി മുളമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള റോഡിനിരുവശത്തെ കാട് വെട്ടിമാറ്റുകയും മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനക്ക് കൈമാറുകയും ചെയ്തു. അശ്വിന്‍ സുരേഷ്, സിബി കിഴക്കേല്‍, റോബിന്‍ കോട്ടക്കുഴി, തോമസ് കളപ്പുര, വിജി ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.